Advertisment

കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ച ഹോട്ടലുടമയെ അസഭ്യം പറഞ്ഞ് വടിവാള്‍ വീശി ഭീഷണിപ്പെടുത്തി; നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി പിടിയില്‍

സംഭവത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. 

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
42424

കൊച്ചി: കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ച ഹോട്ടലുടമയെ അസഭ്യം പറഞ്ഞ് വടിവാള്‍ വീശി ഭീഷണിപ്പെടുത്തി. കാപ്പാ കേസില്‍ ഉള്‍പ്പെടെ പ്രതിയായിരുന്ന ദേവന്‍ എന്നയാളാണ് വടിവാള്‍ വീശി ഭീഷണിപ്പെടുത്തിയത്. ഇയാളെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ സി.സി.ടിവി
ദൃശ്യങ്ങള്‍ പുറത്തുവന്നു. 

Advertisment

കടവന്ത്ര ഗാന്ധിനഗറില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുടമയെയാണ് പ്രതി ഭീഷണിപ്പെടുത്തിയത്. സമീപവാസികളായ ഇവര്‍ ഇടയ്ക്കിടെ ഭക്ഷണം കഴിക്കാനെത്തുന്നവരാണെന്ന് ഹോട്ടലുടമ പറഞ്ഞു. 

ഞായറാഴ്ച രാത്രി ഒമ്പതിനാണ് ദേവനും സുഹൃത്തും ഭക്ഷണം കഴിക്കാനായെത്തിയത്. ബിരിയാണിയാണ് ഇരുവരും കഴിച്ചത്. കഴിച്ചശേഷം പുറത്തിറങ്ങുമ്പോള്‍ ഹോട്ടലുടമ പണം ചോദിച്ചതോടെ ദേവന്‍ കുപിതനായി എളിയില്‍നിന്ന് വടിവാളൂരി കുത്താന്‍ ആയുന്നതും കടയുടമയോടു കയര്‍ക്കുകയുമായിരുന്നു.

ഒന്നര മണിക്കൂറോളം കടയുടെ പ്രവര്‍ത്തനം തടസപ്പെട്ടതായും കടയുടമ പറഞ്ഞു. ഇയാള്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

Advertisment