തൃശൂരില്‍ ക്ഷേത്ര പരിസരത്ത് പരസ്യ മദ്യപാനം ചോദ്യംചെയ്ത പോലീസിനെ ഭീഷണിപ്പെടുത്തി കൃത്യനിര്‍വഹണം തടസപ്പെടുത്തി; മുങ്ങിയ പ്രതികള്‍ പിടിയില്‍

തെക്കെ നന്തിപുലം സ്വദേശി മൂലേക്കാട്ടില്‍ വീട്ടില്‍ അഭിലാഷ് (23), സഹോദരന്‍ അഖിലേഷ് (26), ചെങ്ങാലൂര്‍ കുണ്ടുകടവ് സ്വദേശി പാറമേക്കാടന്‍ വീട്ടില്‍ രമേഷ് (46) എന്നിവരാണ് അറസ്റ്റിലായത്.

New Update
424242444

തൃശൂര്‍: നന്തിപുലം ഇടലപ്പിള്ളി ക്ഷേത്ര പരിസരത്ത് പരസ്യമായി മദ്യപിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തില്‍ പോലീസിനെ ഭീഷണിപ്പെടുത്തുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.

Advertisment

തെക്കെ നന്തിപുലം സ്വദേശി മൂലേക്കാട്ടില്‍ വീട്ടില്‍ അഭിലാഷ് (23), സഹോദരന്‍ അഖിലേഷ് (26), ചെങ്ങാലൂര്‍ കുണ്ടുകടവ് സ്വദേശി പാറമേക്കാടന്‍ വീട്ടില്‍ രമേഷ് (46) എന്നിവരാണ് അറസ്റ്റിലായത്. അഭിലാഷും അഖിലേഷും നിരവധി കേസുകളില്‍ പ്രതികളാണ്. 

ബുധനാഴ്ച രാത്രിയാണ് സംഭവം. ക്ഷേത്ര പരിസരത്ത് പരസ്യമായി മദ്യപിക്കുകയായിരുന്ന ഇവരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ എസ്ഐ സി.ജി. മനോജിനെയും പോലീസുകാരെയും തട്ടിമാറ്റി പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് നന്തിപുലത്തുനിന്ന് പ്രതികളെ പോലീസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

Advertisment