New Update
/sathyam/media/media_files/2024/12/04/EAFz1Iu2hwExAmgQn46O.jpg)
വയനാട്: ചുണ്ടേലില്‍ ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകം. ഓട്ടോ ഡ്രൈവര്‍ നവാസാണ് മരിച്ചത്.
Advertisment
സംഭവത്തില്‍ സുമില്‍ഷാദ്, സഹോദരന്‍ അജിന്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. സുമില്‍ഷാദാണ് ജീപ്പ് ഓടിച്ചിരുന്നത്. ഇയാള്‍ക്ക് നവാസിനോട് വ്യക്തിവിരോധമുള്ളതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഥാര്‍ ജീപ്പ് ഓട്ടോയില്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് നവാസ് മരിച്ചത്. അപകടസാധ്യത കുറഞ്ഞ സ്ഥലത്താണ് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. രാവിലെ ഏഴ് മുതല്‍ ചുണ്ടേല്‍ തോട്ടം കവലയിലുണ്ടായിരുന്ന സുമില്‍ഷാദ് ചുണ്ടേല്‍ ടൗണിലായിരുന്ന നവാസിനെ ഫോണില്‍ വിളിച്ചാണ് എസ്റ്റേറ്റ് റോഡില്‍ എത്തിച്ചെന്ന ആരോപണമുണ്ടായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ പോലീസ് പ്രതികളെ ചോദ്യം ചെയ്യുകയും കൊലപാതക വിവരം പുറത്താകുകയുമായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us