/sathyam/media/media_files/2024/11/27/0yxc25m6mDya7vCIaXZn.jpg)
പത്തനംതിട്ട: ഒരു മഹാപ്രസ്ഥാനത്തെ പൊതു സമൂഹത്തില്‍ അപമാനിക്കാന്‍ ശ്രമിച്ച ഒരു മാധ്യമ പ്രവര്‍ത്തകനെയും വെറുതെ വിടില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ മറവില്‍ കള്ളവാര്‍ത്ത നല്‍കിയവരെ കൈകാര്യം ചെയ്യും. ബി.ജെ.പിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ഒരുത്തനെയും വെറുതെ വിടില്ല.
പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ മറവില്‍ നൂറുകണക്കിന് ബലിദാനികള്‍ ജീവന്‍ നല്‍കി പടുത്തുയര്‍ത്തിയ മഹാപ്രസ്ഥാനത്തെ കരിവാരിതേയ്ക്കാന്‍ കഴിഞ്ഞ മൂന്നാല് ദിവസമായി മാധ്യമങ്ങള്‍ നടത്തുന്ന ശ്രമത്തിനെ ഒരു തരത്തിലും അംഗീകരിക്കില്ല.
അത്തരം നെറികെട് കാണിച്ച ഒരുത്തനെയും വെറുതെ വിടുകയുമില്ല. ഒരു മഹാപ്രസ്ഥാനത്തെ പൊതു സമൂഹത്തില്‍ അപമാനിക്കാന്‍ ശ്രമിച്ച ഒരു മാധ്യമ പ്രവര്‍ത്തകനെയും വെറുതെ വിടില്ല. അതില്‍ സംശയം വേണ്ട.
കള്ള വാര്‍ത്തകൊടുക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തവര്‍ ഏത് കൊമ്പത്തിരിക്കുന്നവര്‍ ആയാലും അവരെ ശരിയായ നിലയില്‍ത്തന്നെ കൈകാര്യം ചെയ്യുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.