മലപ്പുറത്തെ നിപ ബാധ: മരിച്ച യുവാവിന്റെ  സമ്പര്‍ക്ക പട്ടിക വിപുലീകരിച്ചു

യുവാവുമായി നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെ പട്ടികയാണ് വിപുലീകരിച്ചത്. 

New Update
42424

മലപ്പുറം: വണ്ടൂരില്‍ നിപാ ബാധിച്ച് മരിച്ച യുവാവിന്റെ സമ്പര്‍ക്ക പട്ടിക വിപുലീകരിച്ചു. യുവാവുമായി നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെ പട്ടികയാണ് വിപുലീകരിച്ചത്. 

Advertisment

26ല്‍ നിന്നും ഇപ്പോള്‍ 151 പേരാണ് പട്ടികയിലുള്ളത്. അഞ്ച് പേര്‍ക്ക് രോഗലക്ഷണമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മെഡിക്കല്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. 

ഐസൊലേഷനിലുള്ള അഞ്ച് പേര്‍ക്കും ലഘുവായ ലക്ഷണങ്ങളാണുള്ളത്. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ബംഗളുരുവില്‍ നിന്ന് എത്തിയ വിദ്യാര്‍ത്ഥിയായ 24കാരന്‍ മരിച്ചത്. യുവാവിന് നിപായെന്നാണ് പ്രാഥമിക പരിശോധനാ ഫലം.

Advertisment