തൃശൂര്‍: തൃശൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ സുരേഷ് ഗോപിക്ക് നോട്ടീസയച്ച് ഹൈക്കോടതി. മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് നോട്ടീസ്.
തൃശൂരിലെ എ.ഐ.വൈ.എഫ്. നേതാവിന്റെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിക്കുകയായിരുന്നു. പണവും മതചിഹ്നങ്ങളും ഉപയോഗിച്ച് വോട്ട് സ്വാധീനിച്ചെന്നും ജനപ്രാതിനിധ്യ നിയമം ലംഘിച്ചെന്നും പരാതിയില്‍ പറയുന്നു.