മലപ്പുറം: മലപ്പുറം എടപ്പാള്‍ തുയ്യത്ത് പൂച്ച കുറുകെ ചാടിയതിനെത്തുടര്‍ന്ന് ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞു. പൊന്നാനി തെയ്യങ്ങാട് സ്വദേശി തിയ്യത്ത് ഹൗസില്‍ വിബിന്‍ദാസാ(33)ണ് മരിച്ചത്.
അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു. യാത്രക്കാര്‍ക്ക് പരിക്കേറ്റു.
എടപ്പാള്‍ പൊന്നാനി റോഡില്‍ പുലര്‍ച്ചെ ഒന്നിനാണ് അപകടം. പൊന്നാനിയില്‍ നിന്ന് എടപ്പാളിലേക്ക് യാത്രക്കാരുമായി വന്ന ഓട്ടോറിക്ഷക്ക് മുന്നില്‍ പൂച്ച ചാടിയതോടെ രക്ഷപ്പെടുത്താന്‍ വെട്ടിച്ചതാണ് അപകട കാരണം.
ഓട്ടോറിക്ഷ റോഡില്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറെയും യാത്രക്കാരെയും നാട്ടുകാര്‍ ചേര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിബിന്‍ ദാസിനെ രക്ഷിക്കാനായില്ല.