കൊച്ചി: ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി നിയമങ്ങള്‍ ലംഘിച്ച് വാഹനം ഓടിച്ച സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍വാഹന വകുപ്പ്. വാഹനത്തിന്റെ ആര്‍സി ഓണര്‍ മൊറയൂര്‍ സ്വദേശി സുലൈമാനെതിരേ ഒമ്പതുകേസും 45,500 രൂപ പിഴയും ചുമത്തി.
ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കാന്‍ വിട്ടു നല്‍കിയതിലും ഉടമക്കെതിരെ കേസുണ്ട്. ആകാശ് തില്ലങ്കേരിയുടെ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ വകുപ്പ് ചുമത്തിയത്. നേരത്തെ ലൈസന്‍സ് വിവരങ്ങള്‍ ലഭിച്ചാല്‍ ലൈസന്‍സ് ഇല്ലെന്ന കുറ്റം ഒഴിവാകും.
ഏഴിന് വയനാട്ടിലൂടെ നടത്തിയ യാത്രയുടെ ദൃശ്യങ്ങള്‍ പോലീസില്‍ നിന്ന് ലഭിച്ചതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിയുണ്ടായത്. വാഹനത്തിന്റെ ആര്‍സി സസ്‌പെന്‍ഡ് ചെയ്യാനും ശിപാര്‍ശ ചെയ്തിട്ടുണ്ട്. അതേസമയം, വാഹനം ഇതുവരെ കണ്ടെത്താനായില്ല. സംഭവത്തില്‍ ആകാശ് തില്ലങ്കേരിക്കെതിരേ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.