/sathyam/media/media_files/H7sjcLEfSQiHKMe1zkCV.jpg)
ആലപ്പുഴ: വിവാഹ നിശ്ചയം കഴിഞ്ഞ വീട്ടില്‍ അയല്‍വാസികളായ ദമ്പതികള്‍ തമ്മിലുണ്ടായ വഴക്കില്‍ തടസം പിടിക്കാനെത്തിയ ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു.
പള്ളിപ്പാട് വടക്കേക്കര കിഴക്ക് ശ്യാം നിവാസില്‍ മോഹനൻ (60)നാണ് മരിച്ചത്.
മോഹന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങ് ഇന്നലെ രാവിലെയായിരുന്നു. ചടങ്ങില്‍ ഭക്ഷണം തയ്യാറാക്കിയത് അയല്‍ക്കാരൻ ചന്ദ്രനും ഭാര്യ ലളിതയും കൂട്ടരുമായിരുന്നു. വൈകുന്നേരത്തോടെ ഇവിടെയെത്തിയ ചന്ദ്രൻ ലളിതയുമായി വാക്കുതർക്കമുണ്ടായി. കസേരയെടുത്ത് ലളിതയെ അടിക്കുന്നത് തടസം എത്തിയപ്പോഴാണ് മോഹൻ കുഴഞ്ഞു വീണത്.
ഉടൻ ഹരിപ്പാട് ഗവ. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ആൻജിയോ പ്ലാസ്റ്റി കഴിഞ്ഞ് വീട്ടില്‍ വിശ്രമത്തിലായിരുന്നു മോഹൻ. ശരീരത്തില്‍ അക്രമം ഏറ്റതിന്റെ പാടുകള്‍ ഒന്നും ഇല്ലെന്നും പോലീസ് പറഞ്ഞു. ചന്ദ്രനെ ഹരിപ്പാട് പോലിസ് കസ്റ്റഡിയിലെടുത്തു. മോഹനന്റെ ഭാര്യ: ഷീല. മക്കള്‍: ശ്യാം, ശ്യാമിലി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us