Advertisment

പെരുമ്പാവൂരില്‍ കെട്ടിടത്തിന് മുകളില്‍നിന്ന് വീണ്  മേഘ ഗ്രൂപ്പ് കമ്പനിയുടെ ജനറല്‍ മാനേജര്‍ മരിച്ച നിലയില്‍

മേഘ ഗ്രൂപ്പ് കമ്പനിയുടെ ജനറല്‍ മാനേജര്‍ കിഴക്കമ്പലം വിലങ്ങ് ഊരക്കാട് മാളിയേക്കല്‍ ജോണ്‍സന്റെ മകന്‍ ലിയോ ജോണ്‍സാ(29)ണ് മരിച്ചത്.

New Update
7577

കൊച്ചി: പെരുമ്പാവൂരില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ച നിലയില്‍. മേഘ ഗ്രൂപ്പ് കമ്പനിയുടെ ജനറല്‍ മാനേജര്‍ കിഴക്കമ്പലം വിലങ്ങ് ഊരക്കാട് മാളിയേക്കല്‍ ജോണ്‍സന്റെ മകന്‍ ലിയോ ജോണ്‍സാ(29)ണ് മരിച്ചത്.

Advertisment

ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയ്ക്കാണ് അപകടം. പെരുമ്പാവൂര്‍ ഭജനമഠത്തിനു സമീപമുള്ള മേഘ ആര്‍ക്കേഡിന്റെ മൂന്നാം നിലയില്‍ നിന്ന് വീഴുകയായിരുന്നു. വരാന്തയിലെ കൈവരിയില്‍ ഇരുന്നപ്പോഴാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടന്‍ തന്നെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ലിയോ തിങ്കളാഴ്ച ഓഫീസിലാണ് താമസിച്ചിരുന്നത്. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പെരുമ്പാവൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

 

Advertisment