Advertisment

കെ.എസ്.ആര്‍.ടി.സി. ലോ ഫ്‌ലോര്‍ ബസ് കത്തിയ സംഭവം:  നാലു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

കഴിഞ്ഞ 17നാണ് സംഭവം.

New Update
4242424242

കൊച്ചി: പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ സര്‍വീസ് നടത്തിയ കെ.എസ്.ആര്‍.ടി.സി. ലോ ഫ്‌ലോര്‍ ബസ് കത്തിയ സംഭവത്തില്‍ നാലു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു.

Advertisment

ഇലക്ട്രിക്കല്‍ വിഭാഗത്തിലെ രണ്ട് ജീവനക്കാര്‍, സൂപ്പര്‍ വൈസര്‍, ഡിപ്പോ എന്‍ജിനീയര്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിച്ചെന്ന് കെ.എസ്.ആര്‍.ടി.സി. ഹൈക്കോടതിയെ അറിയിച്ചു.

കഴിഞ്ഞ 17നാണ് സംഭവം. തീര്‍ഥാടകരെ കൊണ്ടുവരാനായി പമ്പയില്‍ നിന്ന് നിലയ്ക്കലിലേക്ക് പോകുകയായിരുന്ന ബസ് അട്ടത്തോട്ടില്‍ എത്തിയപ്പോഴാണ് തീപിടിച്ചത്. 

സംഭവം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണെന്നും കോടതിയില്‍ നല്‍കിയ സത്യവാംഗ്മൂലത്തില്‍ പറയുന്നു. 14 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ പറഞ്ഞു. 

 

Advertisment