Advertisment

കൊല്ലം അഞ്ചലില്‍ എം.ഡി.എം.എയുമായി കോണ്‍ഗ്രസ്  പ്രദേശിക നേതാവ് ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

കോണ്‍ഗ്രസ് പ്രദേശിക നേതാവും ഓട്ടോറിക്ഷാ ഡ്രൈവറുമായ കോട്ടവിള ഷിജു, സുഹൃത്ത് ഏറം സ്വദേശി സാജന്‍ എന്നിവരാണ് പിടിയിലായത്.

New Update
353

കൊല്ലം: എം.ഡി.എം.എയുമായി കോണ്‍ഗ്രസ് പ്രദേശിക നേതാവ് ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍. കോണ്‍ഗ്രസ് പ്രദേശിക നേതാവും ഓട്ടോറിക്ഷാ ഡ്രൈവറുമായ കോട്ടവിള ഷിജു, സുഹൃത്ത് ഏറം സ്വദേശി സാജന്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 81 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. 

Advertisment

കൊല്ലം അഞ്ചലിലാണ് സംഭവം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം റൂറല്‍ പോലീസ് ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. 

ഷിജുവിന്റെ ഓട്ടോറിക്ഷയില്‍ നിന്നും നാല് ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തിരുന്നു. പിന്നീട് സാജന്റെ വീട്ടില്‍ നിന്ന് 77 ഗ്രാം എം.ഡി.എം.എ. കൂടി പിടിച്ചെടുത്തു. കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റായിരുന്നു കോട്ടവിള ഷിജു. എന്നാല്‍ നിലവില്‍ ഇയാള്‍ക്ക് ചുമതലകള്‍ ഒന്നുമില്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

Advertisment