Advertisment

ജൂനിയര്‍ വനിതാ ഡോക്ടറെ മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി; പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടര്‍ക്കെതിരേ കേസ്, പ്രതി ഒളിവില്‍

തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി ഡോക്ടര്‍ സെര്‍ബിന്‍ മുഹമ്മദിനെതിരെയാണ്  വനിതാ ഡോക്ടര്‍ പരാതി നല്‍കിയത്.

New Update
2424242

കൊല്ലം: പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജൂനിയര്‍ വനിതാ ഡോക്ടറെ മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി.  തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി ഡോക്ടര്‍ സെര്‍ബിന്‍ മുഹമ്മദിനെതിരെയാണ്  വനിതാ ഡോക്ടര്‍ പരാതി നല്‍കിയത്.

Advertisment

സംഭവത്തില്‍ അന്വേഷണ വിധേയമായി ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു.  കേസെടുത്തതിന് പിന്നാലെ ഡോക്ടര്‍ ഒളിവില്‍ പോയെന്ന് പാരിപ്പള്ളി പോലീസ് അറിയിച്ചു. ഇയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. 

കഴിഞ്ഞ മാസമാണ് സംഭവം. ആശുപത്രിയിലെ ഡോക്ടറുടെ മുറിയില്‍ വച്ച് മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. മദ്യലഹരിയിലാണ് സെര്‍ബിന്‍ മുഹമ്മദിന്റെ പീഡനശ്രമമെന്നും പരാതിക്കാരി മൊഴിയില്‍ പറയുന്നു. സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. പ്രത്യേക അന്വേഷണസംഘം മെഡിക്കല്‍ കോളേജില്‍ എത്തി തെളിവുകള്‍ ശേഖരിച്ചു. 

 

Advertisment