കോഴിക്കോട്: പേരാമ്പ്രയില്‍ ജ്വല്ലറിയില്‍ നിന്ന് 30 പവന്‍ സ്വര്‍ണവും 6 കിലോ വെള്ളിയും കവര്‍ന്നു. ചെറുവണ്ണൂര്‍ റോഡിലെ പവിത്രം ജ്വല്ലറിയിലാണ് മോഷണം നടന്നത്. സ്ഥലത്ത് പോലീസ് പരിശോധന നടത്തി.
ഇന്ന് രാവിലെ ജ്വല്ലറി തുറക്കാനെത്തിയ ഉടമയാണ് കടയുടെ ചുമര്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.