Advertisment

കോഴിക്കോട് തിരുവമ്പാടിയില്‍ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച സംഭവം:  മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

സ്വമേധയ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

New Update
64633

കോഴിക്കോട്: തിരുവമ്പാടിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അജ്മലിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

Advertisment

സ്വമേധയ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കെ.എസ്.ഇ.ബി.  ഉദ്യോഗസ്ഥര്‍ കൈയേറ്റം ചെയ്തെന്ന് ആരോപിച്ച് അജ്മലിന്റെ മാതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. അഞ്ചാം തീയതി വൈദ്യുതി വിച്ഛേദിക്കാന്‍ എത്തിയപ്പോള്‍ കൈയേറ്റം ചെയ്‌തെന്നാണ് പരാതി. 

അതിനിടെ കുടുംബത്തിന് നേരെയുണ്ടായത് മനുഷ്യാവകാശ ലംഘനം ആണെന്നാരോപിച്ചു നാട്ടുകാരും മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്. ഇന്നലെ രാത്രി വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെത്തുടര്‍ന്ന് ബുദ്ധിമുട്ടിലായ അജ്മലിന്റെ മാതാപിതാക്കള്‍
മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചിരുന്നു.

പ്രതിഷേധത്തിനിടയില്‍ കുഴഞ്ഞുവീണ വീണ പിതാവ് റസാക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിയ മാതാപിതാക്കള്‍ വീടിന്റെ മുന്നിലിരുന്ന് പ്രതിഷേധിക്കുകയാണ്. വൈദ്യുതി പുനഃസ്ഥാപിക്കും വരെ വീട്ടിലേക്ക് കയറില്ലെന്ന് മാതാവ് മറിയം പറഞ്ഞു. 

 

Advertisment