Advertisment

ഏബിള്‍ സി. അലക്‌സിന്  ഭാരത്  സേവക് സമാജ് പുരസ്‌കാരം

മാധ്യമ രംഗത്തേയും, കലാ, സാഹിത്യ, സാംസ്‌കാരിക മേഖലയിലെയും പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് പുരസ്‌കാരം. 

New Update
6547757

തിരുവനന്തപുരം: ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌കാരത്തിന് മാധ്യമ പ്രവര്‍ത്തകന്‍ ഏബിള്‍ സി. അലക്‌സ് അര്‍ഹനായി. മാധ്യമ രംഗത്തേയും, കലാ, സാഹിത്യ, സാംസ്‌കാരിക മേഖലയിലെയും പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് പുരസ്‌കാരം. 

Advertisment

ജൂലൈ 12 വെള്ളിയാഴ്ച തിരുവനന്തപുരം കവടിയാര്‍ സദ്ഭാവനാ ഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ന്യൂ ഡല്‍ഹി സെന്‍ട്രല്‍ ഭാരത് സേവക് സമാജ് അസി. ഡയറക്ടര്‍ വിനോദ് ടി.പി.  അറിയിച്ചു. 

സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ പെരുകുന്ന വാര്‍ത്തയും അരേക്കാപ്പ് ഉള്‍പ്പെടെയുള്ള ആദിവാസിമേഖലയിലെ ദുരിത കാഴ്ചകളും കാലവര്‍ഷത്തില്‍ പൂയംകുട്ടി, മണികണ്ഠന്‍ ചാല്‍ ചപ്പാത്ത് മുങ്ങുന്നതുമൂലമുള്ള വനവാസികളുടെ ദുരിതവും മണ്ണെണ്ണ നിലച്ചതുമൂലമുള്ള മലയോര മേഖലയിലെ പ്രതിസന്ധിയും വന്യ മൃഗ ആക്രമണങ്ങളും ആനക്കൊമ്പ് വേട്ടയും കാട്ടാന ശല്യംമൂലം പൊറുതിമുട്ടുന്ന കര്‍ഷകരുടെ കണ്ണീര്‍ കഥകളുമെല്ലാം നിരവധി തവണയാണ് ഏബിള്‍ വാര്‍ത്തയാക്കിയത്.

കോതമംഗലം എം.എ. കോളേജ് ലൈബ്രറി അസിസ്റ്റന്റുകൂടിയായ ഏബിള്‍ മാലിപ്പാറ, ചെങ്ങമനാടന്‍ കുടുംബാംഗമാണ്. ഭാര്യ: സ്വപ്ന പോള്‍ (അധ്യാപിക, ചേലാട് സെന്റ് സ്റ്റീഫന്‍സ് ബെസ് അനിയ പബ്ലിക് സ്‌കൂള്‍). മകള്‍: ഏഞ്ചലിന്‍ മരിയ ഏബിള്‍. 

രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു 1952ല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ആസൂത്രണ കമ്മീഷന്റെ കീഴില്‍ സ്ഥാപിച്ച ദേശീയ വികസന ഏജന്‍സിയാണ് ഭാരത് സേവക് സമാജ്.

രാജ്യത്ത് വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള പുരസ്‌കാരമാണിത്. കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗം,ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള അംഗം, ഓള്‍ ഇന്ത്യ മീഡിയ അസോസിയേഷന്‍ അംഗം,  രവീന്ദ്രനാഥ ടാഗോര്‍ പീസ് ഓര്‍ഗനൈസേഷന്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

 

Advertisment