Advertisment

മാഹിയിൽ ബി.ജെ.പി. പ്രവർത്തകരുടെ ആഹ്ലാദ പ്രകടനത്തിനിടെ സി.പി.എം. പ്രവർത്തകരെ ആക്രമിച്ചെന്ന് പരാതി; രണ്ടു പേർക്ക് പരിക്ക്

New Update
478899

മാഹി: ചെറുകല്ലായില്‍ സി.പി.എം. പ്രവർത്തകരെ ബി.ജെ.പി. പ്രവർത്തകർ ആക്രമിച്ചെന്ന് പരാതി.

Advertisment

സി.പി.എം. പ്രവർത്തകരായ ബിബിൻ, അശ്വിൻ എന്നിവർക്കാണ് പരിക്കേറ്റത്. 

മോദി സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിനെത്തുടർന്ന് ചെറുകല്ലായില്‍ ബി.ജെ.പി. പ്രവർത്തകരുടെ ആഹ്ലാദ പ്രകടനമുണ്ടായിരുന്നു.

പ്രകടനത്തിനായി ലോറിയിലെത്തിയ ബി.ജെ.പി. പ്രവർത്തകർ രക്തസാക്ഷി സ്മാരക മന്ദിരത്തില്‍ ഇരിക്കുകയായിരുന്ന ബിബിൻ, അശ്വിൻ എന്നിവരെ ആക്രമിച്ചുവെന്നാണ് പരാതി. ഇരുവരെയും തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment