Advertisment

കൊല്ലത്ത് സൈന്യത്തിൽ ചേരാൻ പരിശീലനത്തിനെത്തിയ 17കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമം; മുൻ സൈനികൻ അറസ്റ്റില്‍

New Update
57777

കൊല്ലം: അഞ്ചലില്‍ 17കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ച സംഭവത്തില്‍ മുൻ സൈനികൻ അറസ്റ്റില്‍. ആർമി റിക്രൂട്ട്മെൻ്റ് പരിശീലന സ്ഥാപനം നടത്തുന്ന വയക്കല്‍ സ്വദേശി ശിവകുമാറാ (58) ണ് അറസ്റ്റിലായത്.

Advertisment

സൈന്യത്തില്‍ ചേരാൻ പരിശീലനത്തിനെത്തിയ വിദ്യാർഥിയെ ശിവകുമാർ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്.

അഞ്ചല്‍ കുളത്തുപ്പുഴ പാതയില്‍ ആലഞ്ചേരിയില്‍ പ്രവർത്തിക്കുന്ന മേജര്‍ അക്കാദമിയില്‍ വച്ചായിരുന്നു സംഭവം. സ്ഥാപനത്തില്‍ പ്രവേശനമെടുത്ത പതിനേഴുകാരനെ വിളിച്ചുവരുത്തിയായിരുന്നു പീഡനശ്രമം.

രക്ഷപ്പെട്ട് ഓടിയ വിദ്യാർഥി സമീപത്തെ പെട്രോള്‍ പമ്പില്‍ വിവരം അറിയിച്ചു. ഏരൂര്‍ പൊലീസ് ശിവകുമാറിനെ കസ്റ്റഡിയിലെടുത്ത് അഞ്ചല്‍ പൊലീസിന് കൈമാറി. പ്രതിയെ റിമാൻഡ് ചെയ്തു.

Advertisment