New Update
/sathyam/media/media_files/2024/12/17/mZ977HSfzHZtbYnLCSDF.jpg)
ശബരിമല: ചാലക്കയത്തിനു സമീപം രണ്ടു കെ.എസ്.ആര്‍.ടി.സി. ബസുകള്‍ കൂട്ടിയിടിച്ച് ഏഴു പേര്‍ക്ക് പരിക്ക്. അഞ്ച് തീര്‍ഥാടകര്‍ക്കും രണ്ടു ബസിലെയും ഡ്രൈവര്‍മാര്‍ക്കുമാണ് പരുക്കേറ്റത്.
Advertisment
ഇവരെ പമ്പ ഗവ.ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് അപകടം. പമ്പയില്‍ നിന്ന് എരുമേലിക്കു പോയ ഫാസ്റ്റ് പാസഞ്ചറും നിലയ്ക്കല്‍ നിന്നു പമ്പയിലേക്കു വന്ന ചെയിന്‍ സര്‍വീസ് ബസുമാണ് കൂട്ടിയിടിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us