തൃശൂര്‍: തൃശൂരില്‍ ഏഴു വയസുകാരി മതില്‍ തകര്‍ന്ന് ദേഹത്തേക്ക് വീണ് മരിച്ചു. മാമ്പ്രാ തൊട്ടിപ്പറമ്പില്‍ മഹേഷ് കാര്‍ത്തികേയന്‍-ലക്ഷ്മി ദമ്പതികളുടെ മകള്‍ ദേവീഭദ്രയാണ് മരിച്ചത്. കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്.
പഴക്കം ചെന്ന മതിലിന്റെ താഴെയിരുന്ന് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. മതില്‍ അടര്‍ന്ന് കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു. തൃശൂര്‍ അമല മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.