കോഴിക്കോട്: പി.എസ്.സി. കോഴ വിവാദത്തെക്കുറിച്ച് ഒന്നും അറിയില്ലെന്ന് ആരോപണവിധേയനായ പ്രമോദ് കോട്ടൂളി.മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി നേതൃത്വം ഇതേപ്പറ്റി ഒന്നും ചോദിച്ചിട്ടില്ല. അന്വേഷണ കമ്മിഷന്‍ ഉണ്ടായിട്ടില്ല. ആരോപണം ഉയര്‍ന്നപ്പോള്‍ എന്താണു സംഭവമെന്നു പാര്‍ട്ടി ചോദിച്ചു. അതു പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണ്. സത്യമേ പറയൂ. അറിയാത്ത കാര്യത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് പ്രമോദ് പറഞ്ഞിരുന്നു.
ആരോപണം ഉയര്‍ന്നപ്പോള്‍ത്തന്നെ പ്രമോദ് ഇക്കാര്യം നിഷേധിച്ചിരുന്നു. കോഴ വാങ്ങിയെന്ന ഒരു പരാതിയും തനിക്കെതിരേ നിലവിലില്ലെന്നു പ്രമോദ് ഇന്നലെ പറഞ്ഞു. പാര്‍ട്ടി ഇക്കാര്യത്തില്‍ ഒരു വിശദീകരണവും ചോദിച്ചിട്ടില്ല. എനിക്കെതിരെ ഒരു നടപടിയും ഉണ്ടായില്ലെന്നും പ്രമോദ് വ്യക്തമാക്കിയിരുന്നു. ആരോപണത്തെക്കുറിച്ച് യാതൊരു അറിവും ഇല്ലെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി പി.മോഹനനും പറഞ്ഞു.