New Update
/sathyam/media/media_files/LzlH2Zvb7vRvNquFoGC8.jpg)
കണ്ണൂര്‍: മട്ടന്നൂര്‍ നെല്ലുന്നിയില്‍ വാഹനാപകടത്തില്‍ പിതാവിനും മകനും മരിച്ചു. മട്ടന്നൂര്‍ പരിയാരം സ്വദേശി റിയാസ് മന്‍സിലില്‍ നവാസ് (40), മകന്‍ യാസീന്‍ (5) എന്നിവരാണ് മരിച്ചത്.
Advertisment
നവാസിന്റെ ഭാര്യ ഹസീറ, മറ്റുമക്കളായ റിസാന്‍, ഫാത്തിമ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച അര്‍ധരാത്രി 12നായിരുന്നു സംഭവം. പഴശിയിലെ വിവാഹച്ചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്നു കുടുംബവും. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരെവന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us