New Update
/sathyam/media/media_files/2024/11/01/REvFSwU5w2AzLLyZuSbs.jpg)
കണ്ണൂര്‍: എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ അറസ്റ്റിലായ പി.പി. ദിവ്യയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. രാവിലെ 11 മുതല്‍ മൂന്ന് വരെയാണ് അന്വേഷണസംഘം ഇവരെ ചോദ്യം ചെയ്തത്.
Advertisment
തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കായി ഇവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. വൈകുന്നേരം കോടതിയില്‍ ഹാജരാക്കിയ ശേഷം കണ്ണൂരിലെ വനിതാ ജയിലിലേക്ക് തിരികെ അയയ്ക്കും. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇന്ന് വൈകുന്നേരം വരെ ദിവ്യയെ കസ്റ്റഡിയില്‍ വിട്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us