ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
/sathyam/media/media_files/2024/11/25/wOzFbt7q6506JOlzS56P.jpg)
കൊച്ചി: ബലാത്സംഗക്കേസില്‍ നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം. അന്വേഷണവുമായി സഹകരിക്കണം, പത്തു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണം എന്നീ ഉപാധികളോടെയാണ് ബാബുരാജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
Advertisment
ജസ്റ്റിസ് സി.എസ്. ഡയസിന്റെ ബെഞ്ചാണ് ബാബുരാജിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചത്. പരാതി നല്‍കാനുള്ള കാലതാമസം പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ബാബുരാജിന്റെ ആലുവയിലെ വീട്ടില്‍ വച്ചും അടിമാലിയിലെ റിസോര്‍ട്ടിലും വച്ച് പീഡിപ്പിച്ചെന്നായിരുന്നു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പരാതി നല്‍കിയത്.