Advertisment

സാമ്പത്തിക ഇടപാട്: യുവാവിനെ പട്ടാപ്പകല്‍ കാറില്‍  തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ ഒരാള്‍കൂടി പിടിയില്‍

മുട്ടത്തൊടി ആലംപാടി അക്കരപള്ളത്തെ അമീറലി(26)യാണ് പിടിയിലായത്. 

New Update
42424242

ചട്ടഞ്ചാല്‍: സാമ്പത്തിക ഇടപാട് പ്രശ്‌നത്തില്‍ ചട്ടഞ്ചാലില്‍നിന്ന് യുവാവിനെ പട്ടാപ്പകല്‍ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച്  താമരശ്ശേരിയില്‍ ഇറക്കിവിട്ട സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. 
മുട്ടത്തൊടി ആലംപാടി അക്കരപള്ളത്തെ അമീറലി(26)യാണ് പിടിയിലായത്. 

Advertisment

ചട്ടഞ്ചാല്‍ കുന്നാറയിലെ കെ. അര്‍ഷാദി(26)നെയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് തട്ടിക്കൊണ്ടുപോയത്. കുന്നാറയിലെ ജിലാനി സൂപ്പര്‍ മാര്‍ക്കറ്റിന് സമീപമുള്ള ഹോട്ടലിന് മുന്നില്‍ സുഹൃത്ത് ഫസല്‍ ഫഹദുമായി സംസാരിച്ച് നില്‍ക്കവെയാണ് കാറിലെത്തിയ സംഘം അര്‍ഷാദിനെ ബലം പ്രയോഗിച്ച് കാറില്‍ കയറ്റി സ്ഥലംവിട്ടത്. 

ഫസല്‍ ഫഹദിന്റെ പരാതിയില്‍ മേല്‍പ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തവേ ശനിയാഴ്ച വൈകിട്ട് താമരശേരിയില്‍ അര്‍ഷാദിനെ ഇറക്കിവിടുകയായിരുന്നു. നാലാംമൈല്‍ സിറ്റിസണ്‍ നഗര്‍ സ്വദേശിയാണ് കേസിലെ ഒന്നാംപ്രതി. ഇയാളും സംഘത്തിലെ മറ്റ് അഞ്ചുപേരും ഒളിവിലാണ്. ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisment