തൃശൂര്‍ പൂരം കലക്കിയത് സര്‍ക്കാരാണ്, പൂരത്തിന്റെ സമയക്രമം തെറ്റിക്കാന്‍ ശ്രമം നടത്തി, വെട്ടിക്കെട്ട് മനപൂര്‍വ്വം വൈകിച്ചു, ഈ കാര്യത്തില്‍ പിണറായിയെ വി.ഡി. സതീശന്‍ പിന്തുണയ്ക്കുന്നു: കെ. സുരേന്ദ്രന്‍

പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

New Update
424242

പാലക്കാട്: തൃശൂര്‍ പൂരം കലക്കിയത് സര്‍ക്കാരാണെന്നും പോലീസിനെയും മറ്റു ഉദ്യോഗസ്ഥരെയും ഉപയോഗിച്ചാണ് സര്‍ക്കാര്‍ പൂരം കലക്കിയതെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Advertisment

തൃശൂര്‍ പൂരം കലക്കിയതിനെതിരെ ഇപ്പോള്‍ പോലീസ് എഫ്.ഐ.ആര്‍. ഇട്ടിരിക്കുകയാണ്. പേരില്ലാത്ത എഫ്.ഐ.ആര്‍. കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. പൂരത്തിന്റെ സമയക്രമം തെറ്റിക്കാന്‍ ശ്രമം നടത്തി. വെട്ടിക്കെട്ട് മനപൂര്‍വ്വം വൈകിച്ചു. എല്ലാം സര്‍ക്കാരിന്റെ വീഴ്ചയാണ്. 

ഈ കാര്യത്തില്‍ പിണറായിയെ വി.ഡി. സതീശന്‍ പിന്തുണയ്ക്കുകയാണ്. ആര്‍.എസ്.എസാണ് പൂരംകലക്കിയതെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ആര്‍.എസ്.എസിനോ ബി.ജെ.പിക്കോ ഇതില്‍ ഒരു ബന്ധവുമില്ല. ആര്‍.എസ്.എസിനെ പറഞ്ഞാല്‍ ചില വോട്ടുകള്‍ കിട്ടുമെന്ന് വിചാരിച്ചാണ് സതീശന്‍ കള്ളം പറയുന്നത്. 

സുരേഷ് ഗോപി ഓടിയെത്തിയതിനെയാണ് സതീശനും സി.പി.ഐയും കുറ്റം പറയുന്നത്. ലക്ഷക്കണക്കിന് ഭക്തര്‍ ആശങ്കയിലായപ്പോള്‍ ഓടിയെത്തിയതാണോ അദ്ദേഹം ചെയ്ത കുറ്റം. ഇടതുപക്ഷത്തിന്റെയും യു.ഡി.എഫിന്റെയും സ്ഥാനാര്‍ത്ഥികള്‍ അങ്ങോട്ട് വരാതെ കിടന്നുറങ്ങിയത് സുരേഷ് ഗോപിയുടെ കുറ്റമാണോയെന്നും സുരേന്ദ്രന്‍ ആരോപിച്ചു. 

 

Advertisment