Advertisment

സംസ്ഥാനത്ത് ഷവര്‍മ്മ വില്‍ക്കുന്ന ഭക്ഷണശാലകളില്‍  കര്‍ശന പരിശോധന വേണം: ഹൈക്കോടതി

2022ല്‍ കാസര്‍ഗോഡ് 16 വയസുകാരി ഷവര്‍മ്മ കഴിച്ച് മരിച്ച കേസിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

New Update
42424

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവര്‍മ്മ വില്‍ക്കുന്ന ഭക്ഷണശാലകളില്‍ കര്‍ശന പരിശോധന നടത്തണമെന്നും ഭക്ഷണശാലകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി. 

Advertisment

2022ല്‍ കാസര്‍ഗോഡ് 16 വയസുകാരി ഷവര്‍മ്മ കഴിച്ച് മരിച്ച കേസിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കേസിലെ നഷ്ടപരിഹാര ആവശ്യം ഉടന്‍ തീര്‍പ്പാക്കാനും വിചാരണക്കോടതിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. 

ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ ഭക്ഷണശാലകള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഭക്ഷണശാലകളുടെ ലൈസന്‍സ് റദ്ദാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

Advertisment