കോഴിക്കോട്: സമനില തെറ്റിയ അന്‍വര്‍ ഇപ്പോള്‍ പറയുന്നത് പിച്ചും പേയുമാണെന്ന് സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍.
സമനില തെറ്റിയ അന്‍വര്‍ ഇപ്പോള്‍ പറയുന്നത് പിച്ചും പേയുമാണ്. സി.പി.എമ്മിന്റെ എ,ബി,സി,ഡി. അറിയാത്ത അന്‍വറാണ് ആരോപണം ഉന്നയിക്കുന്നത്. അന്‍വര്‍ രാഷ്ട്രീയത്തിന്റെ ഗാലറിയില്‍ ഇരിക്കുന്നയാളാണ്.
മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയുടെ മകളെ കല്യാണം കഴിച്ച് ഓടിളക്കി വന്നതല്ല. കോഴിക്കോടിന്റെ തെരുവീഥികളില്‍ മര്‍ദനമേറ്റുവാങ്ങി കടന്നുവന്നയാളാണ്.
ഇടതു സര്‍ക്കാരിനെയും സി.പി.എമ്മിനെയും ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തെ ജനം എതിര്‍ക്കും. ആരാധനാലയത്തിനകത്ത് വിഗ്രഹം പ്രതിഷ്ഠിച്ചത് പോലെ സി.പി.എം. ജന മനസിനകത്ത് നിലനില്‍ക്കുകയാണെന്നും മോഹനന്‍ പറഞ്ഞു.