ആദ്യം പറഞ്ഞത് തൂങ്ങിമരിച്ചെന്ന്, മൃതദേഹം കിടന്നത് നിലത്ത്, കഴുത്തില്‍ മുറിവുകളും; ഇടുക്കിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

ന്യൂനഗര്‍ സ്വദേശി സൂര്യയെയാണ് കഴിഞ്ഞ ദിവസം വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

New Update
242424

ഇടുക്കി: ന്യൂനഗറില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. ന്യൂനഗര്‍ സ്വദേശി സൂര്യയെയാണ് കഴിഞ്ഞ ദിവസം വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 
സംഭവത്തില്‍ സൂര്യയുടെ സഹോദരന്‍ വിഘ്‌നേശ്വരനെ പോലീസ് അറസ്റ്റു ചെയ്തു.

Advertisment

സഹോദരങ്ങള്‍ തമ്മില്‍ വഴക്കുണ്ടാകാറുണ്ടെന്ന് പോലീസിനു വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. നിര്‍മാണക്കരാറുകാരന്റെ സഹായിയായിരുന്നു
സൂര്യ. കഴിഞ്ഞ ദിവസം രാവിലെ ജോലിക്കു ചെല്ലാതിരുന്നതോടെ അന്വേഷിക്കുകയും മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.

മാതാവും സഹോദരനുമാണ് അടുത്തവീട്ടില്‍ താമസിച്ചിരുന്നത്. യുവാവ് തൂങ്ങിമരിച്ചെന്നാണു ബന്ധുക്കള്‍ ആദ്യം പോലീസിനോടു പറഞ്ഞത്. എന്നാല്‍, മൃതദേഹം നിലത്തു കിടക്കുന്ന നിലയിലായിരുന്നു.  കഴുത്തില്‍ മുറിവുകളുമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് വിശദമായ അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

 

Advertisment