ബൈപ്പാസില്‍ റോഡ് മുറിച്ചുകടക്കവേ കാറിടിച്ച്  പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

പളളിത്തെരുവ് അര്‍ഷാദ് മന്‍സിലില്‍ ഹസന്‍കണ്ണാ(86)ണ് മരിച്ചത്

New Update
3535353535

തിരുവനന്തപുരം: പൂന്തുറയില്‍ ബൈപ്പാസില്‍ റോഡ് മുറിച്ചുകടക്കവേ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. പളളിത്തെരുവ് അര്‍ഷാദ് മന്‍സിലില്‍ ഹസന്‍കണ്ണാ(86)ണ് മരിച്ചത്.

Advertisment

വ്യാഴാഴ്ച വൈകിട്ട് ഏഴിന് പരുത്തിക്കുഴി-കുമരിചന്ത ബൈപ്പാസില്‍ എസ്.ബി.ഐക്ക് സമീപത്തെ റോഡിലായിരുന്നു അപകടം. സര്‍വീസ് റോഡിലുളള കടയിലെത്തി ചായകുടിച്ചശേഷം വീട്ടിലേക്ക് മടങ്ങുന്നതിനായി ബൈപ്പാസ് റോഡ് മുറിച്ചു കടക്കുമ്പോള്‍ ഈഞ്ചയ്ക്കല്‍ ഭാഗത്തുനിന്ന് കോവളം ഭാഗത്തേക്ക് പോകുകയായിരുന്ന കാറിടിക്കുകയായിരുന്നു.

ഉടന്‍തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യ: പരേതയായ ഉമൈഫാ ബീവി. മക്കള്‍: മുംതാസ്, നൗഷാദ്, അന്‍ഷാദ്. മരുമക്കള്‍; റജീന, നസീര്‍.

Advertisment