Advertisment

യൂട്യൂബ് ചാനലിൽ നടത്തിയ പരിശോധനയിൽ കണ്ടത് കൂടുതൽ നിയമലംഘനങ്ങള്‍; സഞ്ജു ടെക്കി വീണ്ടും കുരുക്കിലേക്ക്; ലൈസൻസ് സ്ഥിരമായി റദ്ദാക്കും

New Update
57888744

ആലപ്പുഴ: യൂ ട്യൂബർ സഞ്ജു ടെക്കിയുടെ യുട്യൂബ് ചാനലില്‍ ആർ.ടി.ഒ. നടത്തിയ പരിശോധനയില്‍ കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി. 

Advertisment

160 കിലോമീറ്റർ വരെ വേഗത്തില്‍ വണ്ടിയോടിച്ചതായും മൊബൈലില്‍ ഷൂട്ട് ചെയ്ത് ഡ്രൈവ് ചെയ്തതായും കണ്ടെത്തി. സഞ്ജുവിനോട് ഇന്ന് ആര്‍.ടി.ഒയ്ക്ക് മുന്നിൽ ഹാജരാകാനും നിർദേശം നല്‍കിയിട്ടുണ്ട്.

 കൂടാതെ സഞ്ജുവിന്‍റെ ലൈസൻസ് സസ്പെന്‍ഡ് ചെയ്യുന്നതിന് മുന്നോടിയായി നോട്ടീസും നല്‍കി.

 ലൈസെൻസ് സ്ഥിരമായി റദ്ദാക്കാനും ആലോചനയുണ്ട്. തുടർച്ചയായ നിയമ ലംഘനങ്ങള്‍ കണക്കിലെടുത്താണ് ഈ നീക്കം.

അതിനിടെ നായയെ മടിയില്‍ ഇരുത്തി കാർ ഡ്രൈവ് ചെയ്ത സംഭവത്തിലും ആര്‍.ടി.ഒ. നടപടിക്ക് ഒരുങ്ങുന്നു. ആലപ്പുഴ ചാരുംമൂടിലാണിത്.ഇന്ന് അമ്പലപ്പുഴ എൻഫോഴ്സ്മെന്റ് ഓഫീസില്‍ ഹാജരാകാൻ ഡ്രൈവർക്ക് നിർദേശം നല്‍കിയിട്ടുണ്ട്.

17കാരനെ ഡ്രൈവ് ചെയ്യിപ്പിച്ചതിന് ഇയാൾക്കെതിരേ നിലവില്‍ കേസുണ്ട്.

Advertisment