ആലപ്പുഴ: ആലപ്പുഴ റെയില്‍വേ സ്റ്റേഷന് വടക്കുവശത്തെ ശ്രീദേവി ക്ഷേത്രത്തിന്റെ മുന്നില്‍ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി മോഷ്ടിച്ച പ്രതി പിടിയില്‍.
എറണാകുളം കോലഞ്ചേരി ഐക്കരനാട് പഞ്ചായത്ത് ചക്കുമംഗലം വീട്ടില്‍ അജയകുമാറാ(47)ണ് പിടിയിലായത്. ഇയാള്‍ ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് പതുങ്ങി നില്‍ക്കുന്നത് കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് 12നാണ് സംഭവം.