കണ്ണൂര്‍: തലശേരിയില്‍ സി.പി.എം. പ്രവര്‍ത്തകന്‍ അഷ്‌റഫിനെ കൊലപ്പെടുത്തിയ കേസില്‍ നാല് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും 80,000 രൂപ പിഴയും ശിക്ഷ.
കേസില്‍ ഒന്നു മുതല്‍ നാല് വരെ പ്രതികളായ പ്രനു ബാബു, നിധീഷ്, ഷിജില്‍, ഉജേഷ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. അഞ്ചും ആറും പ്രതികളായ എം.ആര്‍ ശ്രീജിത്ത്, പി. ബിനീഷ് എന്നിവരെ വെറുതെ വിട്ടു. ഏഴും എട്ടും പ്രതികളായ ഷിജിന്‍, സുജിത്ത് എന്നിവര്‍ വിചാരണയ്ക്ക് മുമ്പേ മരിച്ചിരുന്നു
ബി.ജെ.പി, ആര്‍.എസ്.എസ്. പ്രവര്‍ത്തകരായ എട്ടു പേര്‍ക്കെതിരെയാണ് കൂത്തുപറമ്ബ് പോലീസ് കുറ്റപത്രം നല്‍കിയത്. 2011 മേയ് 19നാണ് സംഭവം. രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ ആര്‍.എസ്.എസ്-ബി.ജെ.പി. പ്രവര്‍ത്തകര്‍ അഷ്‌റഫിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.