Advertisment

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന് സ്‌റ്റേയില്ല; കോണ്‍ഗ്രസിന്റെ ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി ഹൈക്കോടതി

ഭരണസമിതിയിലേക്ക് മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ പതിനൊന്ന് പേരാണ് ഹര്‍ജി നല്‍കിയത്. 

New Update
64643535

കോഴിക്കോട്: ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന ആവശ്യം പരിഗണിക്കാതെ ഹൈക്കോടതി. നയപരമായ തീരുമാനം എടുക്കുന്നത് വിലക്കാനാകില്ലെന്ന് നിരീക്ഷിച്ച കോടതി ഹര്‍ജി മാറ്റിവയ്ക്കുകയായിരുന്നു.

Advertisment

തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടെന്നും പോലീസ് സംരക്ഷണം നല്‍കിയില്ലെന്നും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി. ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ് കമ്മിഷനും നോട്ടീസ് അയച്ചിട്ടുണ്ട്. ഭരണസമിതിയിലേക്ക് മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ പതിനൊന്ന് പേരാണ് ഹര്‍ജി നല്‍കിയത്. 

ഈ മാസം 16ന് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ ആക്രമിക്കപ്പെട്ടെന്നും നിരവധി ആളുകള്‍ വോട്ടുചെയ്യാനാകാതെ മടങ്ങിയെന്നും കാണിച്ചാണ് ഹര്‍ജി നല്‍കിയത്. 

 

 

Advertisment