ന്യൂഡല്‍ഹി: വ്യാജ ഐ.പി.എസ്. ഓഫീസര്‍ ചമഞ്ഞ് നിരവധിപേരില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ മുന്തിയ വാസസ്ഥലമായ ഗ്രേറ്റര്‍ കൈലാഷ്-1ലെ താമസക്കാരനായ അനില്‍ കത്യാലി(69)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മണിപ്പൂര്‍ കേഡറില്‍ 1979 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനാണെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ്, ഇന്റലിജന്‍സ് ബ്യൂറോ ഓഫീസര്‍, കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ എന്നീ പദവികള്‍ താന്‍ വഹിച്ചിട്ടുണ്ടെന്നു പറഞ്ഞാണ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചത്. പോകുന്നിടത്തെല്ലാം അനില്‍ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ എന്ന പരിചയപ്പെടുത്തലില്‍ ജൂനിയര്‍ പോലീസ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്.
മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ഇയാള്‍ പോലീസ് ഉദ്യാഗസ്ഥരോട് പറഞ്ഞ് പോലീസ് സ്റ്റേഷന്‍ മേധാവിയെയും മറ്റ് ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു.