ചേലക്കര: യു.ഡി.എഫ്. ഇത്തവണ ചേലക്കര തിരിച്ച് പിടിച്ചിരിക്കുമെന്ന് പി.സി. വിഷ്ണുനാഥ് എം.എല്‍.എ. പറഞ്ഞു. ചേലക്കര സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചേലക്കര യു.ഡി.എഫ്. മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സാധാരണ ജനങ്ങള്‍ക്ക് നാട്ടില്‍ ജീവിക്കാന്‍ സാധിക്കാത്ത സ്ഥിതിയായി. അഴിമതിയും സ്വജ്ജനപക്ഷപാതവും വിലക്കയറ്റവും കൊണ്ട് ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്. പിണറായിയുടെയും നരേന്ദ്രമോദിയുടെയും ഏകാധിപത്യത്തിനെതിരെ വിധിയെഴുതാന്‍ ജനം കാത്തിരിക്കുകയാണ്.
കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും നേതൃത്വത്തില്‍ പാര്‍ട്ടി ഒന്നടങ്കം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്നു. യു.ഡി.എഫ്. ഒറ്റക്കെട്ടായി മുന്നോട്ട് പോവുകയാണ്.
ഇവിടെയെത്തിയ കുറച്ച് ദിവസം കൊണ്ട് തന്നെ നാടിന്റെ ജനങ്ങളുടെ വികാരത്തെ മനസിലാക്കാന്‍ സാധിച്ചു. ജനം യു.ഡി.എഫിന് ഒപ്പമാണ്. ചേലക്കര തിരിച്ച് പിടിക്കുമെന്നതില്‍ ഇന്നിപ്പോള്‍ ഒരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വിനോദ് പന്തലാടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി രമ്യഹരിദാസ്, കെ.പി.സി.സി. സെക്രട്ടറി എ.എ. ഷുക്കൂര്‍, സി.എച്ച്. റഷീദ്, ടി.ജെ. വിനോദ് എം.എല്‍.എ, പി.എം. അമീര്‍, ജോണ്‍ ആടുപാറ, ടി.എ. രാധാകൃഷ്ണന്‍, ടി.എം. കൃഷ്ണന്‍, ഇ. വേണുഗോപാലമേനോന്‍, ടി. ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.