Advertisment

കാട്ടുപന്നിക്ക് വച്ച വൈദ്യുതിക്കെണിയില്‍ നിന്ന്  ഷോക്കേറ്റ് യുവാവ് മരിച്ചു

വിരുപ്പാറ സ്വദേശി ഷെരീഫാണ് മരിച്ചത്.

New Update
5353

തൃശൂര്‍: കാട്ടുപന്നിക്ക് വച്ച വൈദ്യുതിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. വിരുപ്പാറ സ്വദേശി ഷെരീഫാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. 

Advertisment

തൃശൂര്‍ വടക്കാഞ്ചേരിയിലാണ് സംഭവം. ഇന്ന് രാവിലെയാണ് ഷെരീഫ് മരിച്ച് കിടക്കുന്നത് പ്രദേശവാസികള്‍ കണ്ടത്. മൃതദേഹം കിടന്നതിന്റെ അരികിലൂടെ വൈദ്യുതിലൈന്‍ വലിച്ചിട്ടുണ്ട്. 

മറ്റാരെങ്കിലും വച്ച കെണിയില്‍ വീണതാണോ അതോ ഷെരീഫ് കെണിയൊരുക്കുന്നതിനിടെ വീണ് മരിച്ചതാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഷെരീഫിന്റെ കയ്യില്‍ കെണിയുണ്ടാന്‍ ഉപയോഗിക്കുന്ന വയര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കണ്ടെന്നാണ് പോലീസ് പറയുന്നത്. സംഭവ സ്ഥലത്ത് പോലീസ് പരിശോധന നടത്തുകയാണ്. 

 

Advertisment