തിരുവനന്തപുരം: എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ പി.പി. ദിവ്യയ്‌ക്കെതിരേ കേസെടുത്തത് സര്‍ക്കാരിന്റെ നിലപാടിന്റെ അടിസ്ഥാനത്തിലാണെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍.
ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തില്‍ പോലീസിന് തുടര്‍നടപടി സ്വീകരിക്കാം. പ്രശ്നത്തില്‍ ദിവ്യയും ഉചിതമായ നിലപാടെടുക്കുമെന്നാണ് കരുതുന്നത്. പോലീസ് ഒത്തുകളിക്കുന്നെന്ന് പറയാനാകില്ല. കേസില്‍ പാര്‍ട്ടിയോ സര്‍ക്കാരോ ഇടപെട്ടിട്ടില്ല. പോലീസ് സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.