New Update
/sathyam/media/media_files/h0KSbHAulQmVNDZnlWbB.jpg)
കണ്ണൂര്‍: സി.പി.ഐ. എന്തിന് പിണറായിയുടെ അടിമകളായി എല്‍.ഡി.എഫില്‍ തുടരണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍. സി.പി.ഐ. തെറ്റുതിരുത്തി പുറത്തുവന്നാല്‍ സ്വീകരിക്കുന്ന കാര്യം ആലോചിക്കും. അഭിമാനവും അന്തസും പണയപ്പെടുത്തി എന്തിന് മുന്നണിയില്‍ നില്‍ക്കണം.
Advertisment
നാണവും മാനവുമുണ്ടെങ്കില്‍ പി.വി. അന്‍വറിനെ എല്‍.ഡി.എഫ്. പുറത്താക്കിയേനേ. അന്‍വറിനെ പുറത്താക്കിയാല്‍ മറ്റ് പല രഹസ്യങ്ങളും പുറത്തുവരും. അന്‍വര്‍ മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുകയാണ്. രാത്രി ഫോണ്‍ ചെയ്ത് അന്‍വര്‍ ഭീഷണി മുഴക്കുന്നുണ്ട്.
മുഖ്യമന്ത്രിക്ക് രണ്ട് മുഖമുണ്ട്. ഒന്ന് ഭരണപക്ഷ മുഖവും മറ്റൊന്ന് പ്രതിപക്ഷത്തിന്റെ മുഖവുമാണ്. ഒരുഭാഗത്ത് അന്‍വറിനെ പിന്തുണയ്ക്കുന്ന മുഖ്യമന്ത്രി മറുഭാഗത്ത് വിമര്‍ശിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us