കൊല്ലത്ത് മെഡിക്കല്‍ സ്‌റ്റോർ കുത്തിത്തുറന്ന് കവർച്ച; ഒന്നര ലക്ഷം രൂപ മോഷ്ടിച്ചു, കടയ്ക്കുള്ളിൽ മുളകുപൊടി വിതറിയ നിലയിൽ

New Update
455555

കൊല്ലം: മെഡിക്കല്‍ സ്‌റ്റോർ കുത്തിത്തുറന്ന് കവർച്ച. മേശയ്ക്ക് ഉള്ളില്‍ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷത്തില്‍ അധികം രൂപ കവർന്നു. കടയ്ക്കുള്ളില്‍ മുളകുപൊടി വിതറിയിരുന്നു മോഷണം.

Advertisment

ശക്‌തികുളങ്ങര പോലീസ് സ്‌റ്റേഷന് സമീപം കാവനാട് അക്ഷയ കമ്യൂണിറ്റി ഫാർമസിയിലാണ് മോഷണം നടന്നത്. മരുന്നുകടയുടെ ഷട്ടർ കുത്തി തുറന്ന് മേശയ്ക്കുള്ളിലുണ്ടായിരുന്ന ഒന്നര ലക്ഷത്തില്‍ അധികം രൂപ നഷ്ടപ്പെട്ടെന്നാണ് പരാതി. 

 കെട്ടിടത്തിലെ സി.സി.ടിവികള്‍ ദൃശ്യം പതിയാത്ത വിധം തിരിച്ചു വച്ചിരുന്നു. ബള്‍ബും പൊട്ടിച്ചുകളഞ്ഞു.

Advertisment