ഫറോഖ്: കോഴിക്കോട് വാഹനാപകടത്തില്‍ നിന്നും യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ബൈക്കില്‍ കെ.എസ്.ആര്‍.ടി.സി. ബസ് പാഞ്ഞു വന്നിടിച്ച് തെറിച്ചുവീണ് യുവാവ് അത്ഭുതകരമായി രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്.
കോടമ്പുഴ സ്വദേശി ഫിറോസ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഇടിക്കുകയായിരുന്നു. ബസിന്റെ ഇടിയേറ്റ് ബൈക്കില്‍ നിന്നും മറിഞ്ഞുവീണ ഫിറോസ് യാതൊരു പരിക്കും കൂടാതെ ബസിന് മുന്നില്‍ നിന്ന് എഴുന്നേല്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് ആളുകള്‍ ഓടിക്കൂടുന്നതും യുവാവ് ബസ് ഡ്രൈവറുടെ അടുത്തേക്ക് ചെന്ന് ഡോര്‍ തുറന്ന് ചോദ്യം ചെയ്യുന്നതും
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോഴിക്കോട് ഫറോക്ക് ചുങ്കത്ത് കഴിഞ്ഞ ദിവസമാണ് അപകടമുണ്ടയത്. കോഴിക്കോട് നിന്നും കോട്ടയം പോകുന്ന സൂപ്പര്‍ ഫാസ്റ്റ് ബസാണ് ബൈക്കില്‍ ഇടിച്ചത്.