കോന്നി: പി.എസ്.സി. പരീക്ഷ നടക്കുന്നതിനിടെ കോന്നി എസ്.എന്‍. പബ്ലിക് സ്‌കൂള്‍ മുറ്റത്ത് നിന്നിരുന്ന മരം പിഴുതുവീണ് വാഹനങ്ങള്‍ തകര്‍ന്നു. രണ്ട് ബൈക്കുകള്‍ പൂര്‍ണമായി തകര്‍ന്നു. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകളും തകര്‍ന്നു.
രാവിലെ പതിനൊന്നിനായിരുന്നു സംഭവം. പരീക്ഷയ്‌ക്കെത്തിയ നിരവധി ആളുകളുടെ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ ഇവിടെ പാര്‍ക്ക് ചെയ്തിരുന്നു. അതിനിടെയാണ് മരം പിഴുതുവീണത്.
കാറിനുള്ളില്‍ ആളുകളുണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഉയര്‍ന്ന മണ്‍തിട്ടയില്‍ നിന്നിരുന്ന മരമാണ് വീണത്. കോന്നിയില്‍ നിന്നും അഗ്നിരക്ഷാസേന എത്തി മരം മുറിച്ചുനീക്കി.