/sathyam/media/media_files/ewmM4Wwbdf0oE0NUyo3P.jpg)
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ തിരുത്തലുകള്‍ വാക്കിലും പ്രവൃത്തിയിലും ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന തലത്തില്‍ വേണമെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയുടെ ലേഖനം. വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് നിര്‍വ്യാജമായ തിരുത്തലാണ് വേണ്ടതെന്ന് അദ്ദേഹം പച്ചക്കുതിര മാസികയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
ഇപ്പോള്‍ മുഴങ്ങുന്നത് ഇടതുപക്ഷത്തിന്റെ അപായമണിയാണ്. വാക്കും പ്രവൃത്തിയും ജീവിതശൈലിയും പ്രശ്‌നമായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കപ്പെടണം. ഇപ്പോള്‍ പാര്‍ലമെന്റിലുള്ളത് ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ ഏറ്റവും ശോഷിച്ച സാന്നിധ്യമാണ്. നിരാശ പടര്‍ത്തുന്ന അവസ്ഥയാണിത്. ഇടതു സ്വാധീനത്തില്‍ നിന്ന് പോലും വോട്ടുകള്‍ ബി.ജെ.പിയിലേക്ക് ചോരുന്ന അവസ്ഥ ഉത്കണ്ഠയുണ്ടാക്കുന്നതാണ്
അതീവ ഗൗരവത്തോടെ ഇടപെടേണ്ട അവസ്ഥയാണിത്. പാര്‍ട്ടിയുടെ ബഹുജന സ്വാധീനത്തില്‍ ചോര്‍ച്ചയും ഇടിവും സംഭവിച്ചു. ഇതിന് വാക്കും പ്രവൃത്തിയും ജീവിതശൈലിയും പ്രശ്‌നമായിട്ടുണ്ടോയെന്ന് പരിശോധിക്കപ്പെടണം. ഉള്‍പ്പാര്‍ട്ടി വിമര്‍ശനങ്ങള്‍ക്ക് ഇടമുണ്ടാകണം.
വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാനും തിരുത്താനും തയാറാകണം. ജനങ്ങളോട് പറയുന്നത് പോലെ ജനങ്ങള്‍ പറയുന്നത് കേള്‍ക്കുകയും വേണം. അല്ലെങ്കില്‍ ദുരവസ്ഥയ്ക്ക് പരിഹാരം കാണാനാകില്ല. ആവശ്യമായ തിരുത്തലുകള്‍ ക്ഷമാപൂര്‍വം കൈക്കൊള്ളണമെന്നും ലേഖനത്തില്‍ പറയുന്നു