/sathyam/media/media_files/2025/07/24/oip-4-2025-07-24-14-01-09.jpg)
ചവറ: മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയ വള്ളം മറിഞ്ഞ് ആറ് തൊഴിലാളികള്‍ക്ക് പരിക്ക്.
അമ്ബലപ്പുഴ കരൂര്‍ സ്വദേശികളും സഹോദരങ്ങളുമായ അഖില്‍ (24), അഭിനന്ദ് (22), ചെറിയഴീക്കല്‍ സ്വദേശികളായ സുജിത് (42), ഷണ്‍മുഖന്‍ (46), രഞ്ജിത് (40), രാജീവ് (44) എന്നിവരാണ് അപകടത്തില്‍പ്പെട്ട വള്ളത്തില്‍ ഉണ്ടായിരുന്നത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശക്തിക്കുളങ്ങര ഫിഷിങ് ഹാര്‍ബറിന് സമീപത്ത് ഇന്നലെ രാവിലെ 9.30യ്ക്കായിരുന്നു സംഭവം.
പണ്ടാരത്തുരുത്ത് സ്വദേശി രാജേഷിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തില്‍പ്പെട്ടത്. മത്സ്യബന്ധനം കഴിഞ്ഞു മടങ്ങിയ വള്ളം ശക്തമായ തിരമാലയില്‍പ്പെട്ട് നിയന്ത്രണംവിട്ട് പുലിമുട്ടില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വള്ളത്തില്‍ ഉണ്ടായിരുന്നവര്‍ കടലില്‍ വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റു വള്ളങ്ങളിലെ തൊഴിലാളികള്‍ സ്ഥലത്ത് എത്തി അപകടത്തില്‍പ്പെട്ട എല്ലാവരെയും രക്ഷിച്ച് കരയ്ക്ക് എത്തിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us