ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം; പതിനേഴു വയസുകാരിയെ വീട്ടില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

കവിയൂര്‍ മത്തിമല കോളനിക്ക് സമീപം മത്തിമല നിരവുകാലായില്‍ വീട്ടില്‍ എം.എസ്. അഭിഷേകാ(18)ണ് പിടിയിലായത്. 

New Update
535353

തിരുവല്ല: പതിനേഴു വയസുകാരിയെ ഫോണില്‍ വിളിച്ചുവരുത്തി വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കവിയൂര്‍ മത്തിമല കോളനിക്ക് സമീപം മത്തിമല നിരവുകാലായില്‍ വീട്ടില്‍ എം.എസ്. അഭിഷേകാ(18)ണ് പിടിയിലായത്. 

Advertisment

കൊല്ലം പുനലൂര്‍ സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് നിരന്തരം പ്രലോഭിപ്പിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

Advertisment