തിരുവനന്തപുരം: മരനല്ലൂര്‍ അംഗനവാടിയില്‍ മൂന്നു വയസുകാരി തലയടിച്ചു വീണ കാര്യം അധ്യാപിക വീട്ടുകാരോട് മറച്ചുവച്ചതായി പരാതി.
വീഴ്ച്ചയില്‍ കുട്ടിയുടെ തലയോട്ടി പൊട്ടി. തലച്ചോറില്‍ രക്തം കട്ടപിടിച്ചു. തോളെല്ലും പൊട്ടി. നട്ടെല്ലിനും ക്ഷതമേറ്റു. ഉയരത്തില്‍ നിന്നുള്ള വീഴ്ചയിലാകാം പൊട്ടലേറ്റതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു.
വ്യഴാഴ്ച ഉച്ചയ്ക്ക് 12നാണ് സംഭവം. വൈകുന്നേരം അച്ഛന്‍ കുട്ടിയെ വിളിക്കാന്‍ വന്നപ്പോള്‍ മുഖത്ത് നീര് കണ്ടു. വീട്ടിലെത്തിയ കുഞ്ഞ് ഛര്‍ദ്ദിക്കുകയും അധ്യാപികയെ ഫോണില്‍ വിളിച്ച് വിവരം തിരക്കുകയുമായിരുന്നു.
കുഞ്ഞ് വീണകാര്യം പറയാന്‍ മറന്നുപോയെന്നും കസേരയില്‍ നിന്ന് പിന്നോട്ട് മറഞ്ഞുവീഴുകയായിരുന്നു എന്നുമാണ് അധ്യപികയുടെ വിശദീകരണം.