New Update
/sathyam/media/media_files/PNJHaO5UBG2ePBO2nXEY.jpg)
കണ്ണൂര്‍: തലശേരിയില്‍ കഞ്ചാവുമായി യുവതി പിടിയില്‍. തലശേരി ടി.സി. റോഡിനടുത്ത് കുടുംബസമേതം വാടകയ്ക്ക് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിനി ജോഖില ഖാട്ടൂണാണ് പിടിയിലായത്.
Advertisment
1.180 കിലോ കഞ്ചാവ് ഇവരില്‍നിന്ന് പിടികൂടി. കൊല്‍ക്കത്തയില്‍ നിന്നും കഞ്ചാവ് വാങ്ങി കേരളത്തില്‍ കൊണ്ടുവന്ന് ചില്ലറ വില്‍പ്പന നടത്തി വരികയായിരുന്നു ഇവര്‍.
ഓണം സ്‌പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് തലശേരിയില്‍ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. എക്‌സൈസ് കമ്മിഷണര്‍ സ്‌ക്വാഡ് അംഗം സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.വി. ഗണേഷ് ബാബു നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us