തിരുവനന്തപുരം: ഇടത് എം.എല്‍.എ. കോഴ വാഗ്ദാനം ചെയ്‌തെന്ന് അറിഞ്ഞിട്ടും വിവരം മറച്ചുവച്ച മുഖ്യമന്ത്രിക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.
ഇടത് എം.എല്‍.എ. കോഴ വാഗ്ദാനം ചെയ്‌തെന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രി അനങ്ങിയില്ല. വിവരം മറച്ചുവച്ച മുഖ്യമന്ത്രിക്കെതിരെ ക്രിമിനല്‍ കേസെടുക്കണം. കേന്ദ്ര ഏജന്‍സികളുടെ കേസിനെ ഭയന്നാണ് മുഖ്യമന്ത്രി ഒന്നിലും ഇടപെടാത്തത്.
ഇടതുപക്ഷ മുന്നണിയിലെ ഒരു എം.എല്‍.എ. മുന്നണിയിലെ തന്നെ മറ്റ് രണ്ട് എം.എല്‍.എമാര്‍ക്ക് 50 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് സംഘപരിവാര്‍ മുന്നണിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രി അനങ്ങിയില്ല. കോഴവാഗ്ദാനം ചെയ്ത് എം.എല്‍.എമാരെ കൊണ്ടുപോകാന്‍ ശ്രമിച്ചതില്‍ ഒരു അന്വേഷണം പോലും ഇതുവരെ നടത്തിയില്ല.
അപ്പോള്‍ മുഖ്യമന്ത്രി ഇതെല്ലാം മറച്ചുവയ്ക്കുകയായിരുന്നു. സ്വന്തക്കാരെ സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു ഇത്. സംഘപരിവാര്‍ മുന്നണിയിലെ ഒരു കക്ഷി ഇപ്പോഴും ഇടതുമുന്നണിയിലുണ്ട്. മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പാര്‍ട്ടി കൃഷ്ണന്‍കുട്ടിയെക്കൊണ്ട് രാജിവയ്പ്പിച്ചിട്ടില്ല. സംഘപരിവാറിനെ തൃപ്തിപ്പെടുത്തുന്ന കാര്യങ്ങള്‍ മാത്രമാണ് മുഖ്യമന്ത്രി ചെയ്യുന്നത്. അവര്‍ക്ക് വിഷമമുണ്ടാക്കുന്ന ഒരു കാര്യവും ചെയ്യില്ല. അവരെ പേടിച്ചും ഭയന്നുമാണ് മുഖ്യമന്ത്രി ഭരണം നടത്തുന്നതെന്നും സതീശന്‍ ആരോപിച്ചു.