തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് പീഡനത്തിനിരയാക്കിയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. വെമ്പായം സ്വദേശി അരുണിനെയാണ് വട്ടപ്പാറ പോലീസ് പിടികൂടിയത്.
പ്രതിയുടെ ഓട്ടോയിലാണ് വിദ്യാര്‍ഥിനി സ്‌കൂളിലും ട്യൂഷനും പോയിരുന്നത്. പ്രതി പെണ്‍കുട്ടിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കി പ്രലോഭിപ്പിച്ച് പീഡനത്തിരയാക്കുകയായിരുന്നു. പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നി വീട്ടുകാര്‍ ചോദിച്ചപ്പോള്‍ പെണ്‍കുട്ടി വിവരം തുറന്നു പറയുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.