തൃശൂര്‍: ഊരകത്ത് ഹോട്ടലിലേക്ക് ഇലക്ട്രിക് കാര്‍ ഇടിച്ചുകയറി അപകടം. ഊരകം ശ്രീവിനായക ഹോട്ടലിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്. ഹോട്ടലിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. സംഭവത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഇന്ന് രാവിലെ 9.30നായിരുന്നു സംഭവം. ഹോട്ടലിലേക്ക് എത്തിയ കാര്‍ നിയന്ത്രണം വിട്ട് മുന്‍ഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. മുന്‍വാതില്‍ തുറന്ന് പുറത്തേക്ക് ഇറങ്ങുകയായിരുന്ന ഗ്യാസ് ഏജന്‍സി ജീവനക്കാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇയാളെ ഇടിച്ചിട്ടാണ് കാര്‍ റിസപ്ഷന്‍ എരിയയിലേക്ക് കയറിയത്. ഇതിന് പിന്നാലെ സ്ഥലത്ത് വലിയ രീതിയില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. ഇലക്ട്രിക് കാറാണ് അപകടത്തില്‍പ്പെട്ടത്